അബുദാബിയിലെ ഒരു ഇന്ത്യൻ സ്കൂളിലെ കുട്ടികൾ അവരുടെ സ്വപ്ന യാത്രയ്ക്കായി ഒരുങ്ങുകയാണ്. അബുദാബി സൺറൈസ്
സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവരുടെ ഫുട്ബോൾ പഠനത്തിന്റെ ഭാഗമായി ഫുട്ബോളിന്റെ പറുദീസയായ സ്പെയിനിലേക്ക് പറക്കുകയാണ്. യു.എ.യിലെ കായിക രംഗത്തു എന്നും മുന്നിൽ നിൽകുന്ന സ്കൂളുകളിൽ ഒന്നായ അബുദാബി സൺറൈസ് സ്കൂളിലെ കുട്ടികൾക്കാണ് ഈ സുവർണാവസരം ലഭിച്ചിരിക്കുന്നത്.
ഫുട്ബോൾ പ്രേമികളുടെ ഇഷ്ട നഗരങ്ങളിൽ ഒന്നായ മാഡ്രിഡിലേക്കാണ് സൺറൈസ് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 18 കുട്ടികൾ യാത്രയാകുന്നത്. അവിടെ മൂന്ന് സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ സൺറൈസ് സ്കൂൾ കളിക്കും. ഏഴു ദിവസം നീണ്ടു നിൽക്കന്ന ഫുട്ബോൾ പാര്യടനത്തിൽ റയൽ മാഡ്രിഡ് , അത്ലറ്റികോ മാഡ്രിഡ് എന്നീ വമ്പൻ ക്ലബുകളുടെ സ്റ്റേഡിയങ്ങളുടെ സന്ദർശനവും അവിടുത്തെ മികച്ച കളിക്കാരും സ്റ്റാഫുകളുമായുള്ള
കുടിക്കാഴ്‌ചയും കുട്ടികൾക്ക് ലഭിക്കും.
അബുദാബിയിലെ എക്സ്പ്ളോറർ കമ്പനി യാത്രയുടെ പദ്ധതി തയാറാക്കുമ്പോൾ ദുബായിൽ ഡിസ്പോസിബിൾ രംഗത്ത് മുന്നേറുന്ന ഫുഡ്പാക്ക് കമ്പനിയും അബുദാബിയിലെ സ്പോർട്സ് നിർമാണ മേഘലയിലെ ഐബ്ര്ഡ് സ്പോർട്സ് കമ്പനിയാണ് ഈ കുട്ടികൾക്ക് യാത്രയ്ക്കായുള്ള ജേഴ്‌സി സ്പോൺസർ ചെയ്തിട്ടുള്ളത്.
മലയാളി പരിശീലകനായ സാഹിർ ആണ് കുട്ടികളുടെ ഈ യാത്രയ്ക്ക് മുൻ കൈ എടുക്കുന്നത്. മലപ്പുറം തിരൂർ സ്വദേശിയായ സാഹിർ എ ഐ എഫ് എഫ് ഡി ലൈസൻ ഉള്ള പരിശീലകനാണ്. ജൂൺ 28ന് ആരംഭിച്ച് ജൂലൈ 4 വരെ യാത്ര നീണ്ടു നിൽക്കും.