ചെൽസിയുടെ ബാബ ഷാൽകെയിലേക്ക്

Jyotish

ചെൽസിയുടെ അബ്ദുൽ റഹ്മാൻ ബാബ ഷാൽകെയിൽ തിരിച്ചെത്തി. 2018/19 സീസൺ അവസാനം വരെ താരം ഷാൽകെയിൽ ലോണിൽ തുടരും. കഴിഞ്ഞ ടേമിൽ റോയൽ ബ്ലൂസിനു വേണ്ടി 13 ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗ ആരാധകർക്ക് പരിചിതനാണ് 23 കാരനായ താരം. 2015 ൽ ഓഗ്സ്ബർഗിൽ നിന്നാണ് പ്രീമിയർ ലീഗ് ടീമായ ചെൽസിയിലേക്ക് ബാബ മാറുന്നത്.

ഘാനയുടെ ദേശീയ ടീമിൽ അംഗമായ ബാബ 24 തവണ ഘാനയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2017 ജനുവരിയിൽ വെച്ച് നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഗുരുതരമായി പരിക്കേറ്റ ബാബ ഭാഗ്യം കൊണ്ട് മാത്രമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial