ഐ എസ് എല്ലിൽ ഇനി ഒരു മലയാളി യുവതാരത്തെ കൂടെ കാണാം. യുവതാരങ്ങളുടെ പറുദീസയായി കഴിഞ്ഞ സീസണിൽ മാറിയ ഹൈദരാബാദ് എഫ് സി മലയാളിയായ അബ്ദുൽ റബീഹിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇരുപതുകാരനായ മലപ്പുറം സ്വദേശിയ കഴിഞ്ഞ കെ പി എല്ലിൽ മികച്ച പ്രകടനം നടത്തി കേരള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.
2013 ൽ മലപ്പുറത്തെ എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിലൂടെയാണ് റബീഹ് തന്റെ കരിയർ ആരംഭിച്ചത്. എം എസ് പിക്ക് വേണ്ടി AIFF യൂത്ത് ലീഗുകളിൽ റബീഹ് കളിച്ചിട്ടുണ്ട്. 2020-21 സീസണിൽ മലപ്പുറത്തെ ലൂക്ക എസ്‌സിക്കൊപ്പം ചെലവഴിച്ച അദ്ദേഹം കേരള പ്രീമിയർ ലീഗിൽ ലുകയുടെ നല്ല പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു.
🤩 𝗩𝗲𝗿𝘀𝗮𝘁𝗶𝗹𝗲, 𝗦𝗸𝗶𝗹𝗹𝗲𝗱 & 𝗚𝗶𝗳𝘁𝗲𝗱. He'll fit right in!
Join us in welcoming the exciting Abdul Rabeeh AK, Hyderabad FC's latest signing. Make sure you show him some love 💛🖤#WelcomeRabeeh #HyderabadFC 🟡⚫ pic.twitter.com/UtJuNaobyK
— Hyderabad FC (@HydFCOfficial) June 22, 2021
“ഹൈദരാബാദ് എഫ്‌സി നിലവിൽ മിക്ക യുവ ഫുട്ബോൾ കളിക്കാരും കളിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്ലബാണ്.എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് അവർ നൽകുന്ന അവസരം എനിക്ക് പോകാൻ കഴിയാത്ത ഒന്നാണ്. ദേശീയ ടീമിലേക്കുള്ള അവരുടെ സംഭാവനകൾ എല്ലാ യുവ കളിക്കാർക്കും ഈ ക്ലബിൽ വിശ്വാസം നൽകുന്നു” റബീഹ് കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.
ഫുൾ ബാക്ക് ആയി പ്രവർത്തിക്കാൻ കഴിയുന്ന ഒരു വെർസറ്റൈൽ വിംഗർ ആണ് റബീഹ്. തുടക്കത്തിൽ ഹൈദറ്റബാദിന്റെ റിസേർവ്സ് ടീമിനൊപ്പം ആകും താരം ഉണ്ടാവുക. സീനിയർ ടീമിൽ എത്തുക തന്നെയാകും താരത്തിന്റെ ലക്ഷ്യം. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനൊപ്പം റബീഹ് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിച്ചിട്ടുണ്ട്.
“കഴിവുള്ള ധാരാളം ചെറുപ്പക്കാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോഴും വേറിട്ടുനിൽക്കുന്ന ഒരു കളിക്കാരനാണ് റബീഹ്. കടുത്ത എതിരാളികൾക്കെതിരെയും കളിയുടെ ഗതി നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ, വേഗതയും പന്തടക്കവും ഉണ്ട്. ഒപ്പം വളരെയധികം കഠിനാധ്വാനം ചെയ്യുന്ന താരം കൂടിയാണ് റബീഹ് ”കളിക്കാരനെ സ്കൗട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ഹൈദരബാദ് റിസേർവ്സ് ടീം പരിശീലകൻ ഷമീൽ ചെമ്പകത്ത് പറഞ്ഞു.