700 ഗോളിലേക്ക് ഇനി ഒരു ഗോൾ ദൂരം!! റൊണാൾഡോ ചരിത്ര നിമിഷത്തിന് അടുത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ലുക്സംബർഗിനെതിരെ ഗോൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 700 ഗോൾ നേടുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. 699 ഗോളിലാണ് റൊണാൾഡോ ഇപ്പോൾ നിൽക്കുന്നത്. അടുത്ത മത്സരത്തിൽ ഉക്രൈന് എതിരായ മത്സരത്തിൽ ഒരു ഗോൾ നേടിയാൽ 700 ഗോൾ നേടുന്ന ആറാമത്തെ ഫുട്ബോൾ താരമായി റൊണാൾഡോ മാറും.

ഇപ്പോൾ ഫുട്ബോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരം റൊണാൾഡോ തന്നെ ആണ്. രാജ്യത്തിനായി 94 ഗോളുകളും ക്ലബുകൾക്കായി 605 ഗോളുകളുമാണ് റൊണാൾഡോ ഇതുവരെ നേടിയത്. സ്പോർടിംഗിനു വേണ്ടി 5 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളുകൾ, റയൽ മാഡ്രിഡിനു വേണ്ടി 450 ഗോളുകൾ, യുവന്റസിനു വേണ്ടി 32 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ക്ലബ് ഗോൾ റെക്കോർഡ്.

ജോസഫ് ബികാൻ, റൊമാരിയോ, പെലെ, പുസ്കാസ്, ജെർഡ് മുള്ളർ എന്നിവരാണ് 700ൽ കൂടുതൽ ഗോളുകൾ നേടിയ ഇതിഹാസങ്ങൾ.