ആറിൽ ആറാം ജയത്തോടെ ബാഴ്സലോണ വനിതകൾ

Newsroom

വനിതാ ലാലിഗയിൽ ബാഴ്സലോണ വനിതകൾക്ക് വീണ്ടും വിജയം. ഇന്ന് റയൽ ബെറ്റിസിനെ നേരിട്ട ബാഴ്സ വനിതകൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഐതാനയാണ് ബാഴ്സക്ക് ലീഡ് നൽകിയത്. ടോണി ഡുഗാൻ, ഗുയിജാരോ എന്നിവർ രണ്ടാം പകുതിയിലും ബാഴ്സലോണക്കായി ഗോൾ നേടി.

ബാഴ്സലോണയുടെ സീസണിലെ ആറാം ജയമാണിത്. ആറ് മത്സരങ്ങളിൾ 25 ഗോളുകൾ ബാഴ്സലോണ ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്. എങ്കികും അത്ലറ്റിക്കോ മാഡ്രിഡ് തന്നെയാണ് ഇപ്പോഴും ലീഗിൽ മുന്നിൽ ഉള്ളത്.