നാപോളി സെന്റർ ബാക്കായ കിം മിൻ ജേ ഈ ബയേണിന്റെ താരമായി. മിൻ ജെയുടെ റിലീസ് ക്ലോസ് ബയേൺ നൽകിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച ജർമ്മനിയിൽ എത്തി താരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ബയേൺ കിം മിൻ ജേയുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞിരുന്നു. ഉടൻ ഔദ്യോഗിക പ്രഖ്യാപനവും വരും. അഞ്ചു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്.
ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്.
അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിന് ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 50 മില്യൺ യൂറോ ആണ് ബയേൺ നാപോളിക്ക് നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് യുണൈറ്റഡ് ഈ സൈനിംഗ് നടത്തുന്നത്.