ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിന് മുമ്പ് മൂന്നു പേര്‍ കൊറോണ പോസിറ്റീവ്

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ പരിശീലന ക്യാമ്പിന് മുമ്പ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി നടത്തിയ 34 കൊറോണ ടെസ്റ്റുകളില്‍ മൂന്ന് പേരുടെ ഫലം പോസിറ്റീവ്. ഇക്കാര്യം ബോര്‍ഡ് തന്നെയാണ് അറിയിച്ചത്. പോസിറ്റീവ് ആയവരില്‍ ലക്ഷണങ്ങളില്ലാത്തവരും ഉള്ളവരുമുണ്ടെന്ന് അറിയിച്ച ബോര്‍ഡ് ഇവര്‍ പത്ത് ദിവസത്തെ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുമെന്ന് അറിയിച്ചു. ഇവര്‍ പരിശീലന ക്യാമ്പിന്റെ ഭാഗമായി തുടരും.

ഇവരുടെ ആരോഗ്യത്തെ കുറിച്ച് ബോര്‍ഡിന്റെ മെഡിക്കല്‍ ടീം നിരന്തരം പരിശോധന നടത്തുമെന്നും ബോര്‍ഡ് അറിയിച്ചു. ബാക്കിയുള്ളവര്‍ കര്‍ക്കശ മാനദണ്ഡത്തോടു കൂടി പരിശീലനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു. 24 അംഗ കളിക്കാരുടെ സംഘത്തെയാണ് ദക്ഷിണാഫ്രിക്ക പരിശീലനത്തിനായി പ്രഖ്യാപിച്ചത്.

ഒരു ആഴ്ചത്തെ പരിശീലനത്തിന് ശേഷം താരങ്ങള്‍ തങ്ങളുടെ പ്രൊവിന്‍സുകളിലേക്ക് മടങ്ങി അവിടെ വ്യക്തിഗതമായ പരിശീലനങ്ങളില്‍ ഓഗസ്റ്റ് 3 മുതല്‍ 14 വരെ ഏര്‍പ്പെടും. അതിന് ശേഷം ടീമുകള്‍ ഓഗസ്റ്റ് 16 മുതല്‍ 27 വരെ ക്യാമ്പിനായി വീണ്ടും തിരികെ ചേരും.

സെപ്റ്റംബിലാണ് ടീമിന്റെ ഇംഗ്ലണ്ട് ടൂര്‍ നടക്കുക.