2021-22 സെവൻസ് റാങ്കിംഗിൽ റോയൽ ട്രാവൽസ് ഒന്നാമത്

അഖിലേന്ത്യാ സെവൻസിൽ അവസാന 6 വർഷങ്ങളായ ഫാൻപോർട്ട് അവതരിപ്പിക്കുന്ന റാങ്കിംഗ് ഒരു സീസൺ കൂടെ പൂർത്തിയാക്കി. പതിവ് സെവൻസ് സീസണുകളെക്കാൾ ചെറിയ സീസണായിരുന്ന 2021-22 സീസണിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 21 മത്സരങ്ങൾ ഈ സീസണിൽ കളിച്ച റോയൽ ട്രാവൽസ് കോഴിക്കോട് 43 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.Img 20220405 Wa0043

റോയൽ ട്രാവൽസ് ഈ സീസണിൽ 13 വിജയവും 4 സമനിലയും 4 പരാജയവുമാണ് നേടിയത്. ഒരു കിരീടവും റോയൽ ട്രാവൽസ് ഉയർത്തി. ഇത് രണ്ടാം തവണയാണ് റോയൽ ട്രാവൽസ് സെവൻസ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. 2017-18 സീസണിലും റോയൽ ട്രാവൽസ് റാങ്കിംഗിൽ ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു. 31 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് രണ്ടാം സ്ഥാനത്തും 28 പോയിന്റുമായി കെ എം ജി മാവൂർ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. വമ്പന്മാരായ അൽ മദീനയും ഫിഫ മഞ്ചേരിയും ഈ സീസൺ ഒരു കിരീടം പോലും ഇല്ലാതെയാണ് അവസാനിപ്പിച്ചത്.