ഇംഗ്ലണ്ട് ഇന്ന് ലോകകപ്പിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെല്ജിയത്തിനെതിരെ ലൂസേഴ്സ് ഫൈനലിന് ഇറങ്ങുമ്പോൾ അവർക്കത് മേജർ ടൂർണമെന്റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) നൂറാമത്തെ മത്സരം കൂടെയാണ്. 69 മത്സരങ്ങൾ ലോകകപ്പിലും 31 മത്സരങ്ങൾ യൂറോകപ്പിലും ആണ് ഇംഗ്ലണ്ട് കളിച്ചത്.
100 മത്സരങ്ങൾ പൂർത്തിയാക്കി എങ്കിലും ഒരു ലോകകപ്പ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ഷെൽഫിൽ ഉള്ളത്. 1966ൽ നാട്ടിൽ വെച്ച് നടന്ന ലോകകപ്പിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്. ഒരു തവണ പോലും യൂറോ കപ്പിന്റെ ഫൈനൽ കളിയ്ക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല, 1968ലും 1996ലും മൂന്നാം സ്ഥാനക്കാരായതാണ് യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
