100 മില്യൺ, ആറു വർഷത്തെ കരാർ, ഇനി ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ

Newsroom

പുതിയ സീസണു മുന്നോടിയായി ഒരു വലിയ സൈനിംഗ് സിറ്റി പൂർത്തിയാക്കി. ആസ്റ്റൺ വില്ലയുടെ താരമായ ഗ്രീലിഷിനെ സ്വന്തമാൽകിയത് സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം സിറ്റിയിൽ ആറു വർഷത്തെ കരാർ ഒപ്പുവെച്ചു. 100 മില്യൺ ആണ് ട്രാൻസ്ഫർ തുക. ഒരു ഇംഗ്ലീഷ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും ഇത്. ഗ്രീലിഷ് എത്തുന്നത് സിറ്റിയെ ഇംഗ്ലണ്ടിലെ വലിയ ശക്തിയായി തന്നെ നിൽനിർത്താൻ സഹായിക്കും.

ഗ്രീലിഷ് ക്ലബ് വിടാൻ ആവശ്യപ്പെട്ടത് കൊണ്ടാണ് ആസ്റ്റൺ വില്ല താരത്തെ വിൽക്കാൻ തയ്യാറായാത്. ഗ്രീലിഷ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി. ആസ്റ്റൺ വില്ലയുടെ ക്യാപ്റ്റൻ കൂടിയായ ഗ്രീലിഷ് ക്ലബിന്റെ നെടുംതൂണായിരുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഗ്രീലിഷിനായി ശ്രമിച്ചിരുന്നു.