അവസാന രണ്ടാഴ്ചയായി നടന്നു വന്ന ദേശീയ വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നലെ അവസാനമായിരുന്നു. ഫൈനലിൽ റെയിൽവേസിനെ തോൽപ്പിച്ച് മണിപ്പൂർ കിരീടം നേടിയിരുന്നു. ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ ആയിരുന്നു ഇന്നലെ വിജയികൾക്ക് കിരീടം സമ്മാനിച്ചത്. ഇത്തരം ഒരു വലിയ ടൂർണമെന്റിന് ആതിഥ്യം വഹിച്ച കേരള സർക്കാറിനെ ഐ എം വിജയൻ അഭിനന്ദിച്ചു.
“ദേശീയ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഇത്തരമൊരു വേദി ഞങ്ങൾക്ക് നൽകിയതിന് കേരള സർക്കാരിനോട് ഞാൻ നന്ദിയുള്ളവനാണ്. കേരളം ഒരു വലിയ ഫുട്ബോൾ സംസ്ഥാനമാണ്, ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം നൽകുന്നത് സംസ്ഥാനത്തിന് കൂടുതൽ ഉത്തേജനം നൽകി” ഐ എം വിജയൻ പറഞ്ഞു.
“എഐഎഫ്എഫും കേരള സർക്കാരും കോവിഡ് സാഹചര്യങ്ങൾക്കിടയിലും ഈ ടൂർണമെന്റ് സംഘടിപ്പിച്ച രീതി പ്രശംസനീയമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ഓരോരുത്തരും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇത് കാണിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







