എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഇന്ന് എഫ് സി ഗോവക്ക് അവരുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ്. ഇന്ന് അൽ വഹ്ദയെ ആണ് എഫ് സി ഗോവ നേരിടേണ്ടത്. എന്നാൽ ആ മത്സരത്തിന് ഗോവക്ക് ഒപ്പം അവരുടെ വിദേശ താരങ്ങളോ പരിശീലകനോ ഉണ്ടാകില്ല. വിദേശ താരങ്ങളും പരിശീലകൻ ഫെറാണ്ടോയും അവരുടെ നാട്ടിലേക്ക് മടങ്ങിയതായി ക്ലബ് അറിയിച്ചു.
കൊറണ വ്യാപനം രൂക്ഷമായതിനാൽ യൂറോപ്പിലെ രാജ്യങ്ങൾ ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തും എന്നത് കണക്കിലെടുത്താണ് ഗോവ അവരുടെ വിദേശ താരങ്ങളെയും പരിശീലകനെയും രാജ്യം വിടാൻ അനുവദിച്ചത്. എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്രാധാന്യമുള്ളത് ആണെങ്കിലും അതിനേക്കാൾ പ്രാധാന്യം അവരുടെ ആരോഗ്യമാണെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ ഗോവയ്ക്ക് അവസാനിച്ചതിനാൽ ഇന്നത്തെ ഫലത്തിന് വലിയ പ്രസക്തിയില്ല.