സിംബാബ്‌വെക്ക് എതിരെ ഗില്ലും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യും

Newsroom

ഇന്ത്യ നാളെ സിംബാബ്‌വെക്ക് എതിരെ ഇറങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ ഹരാരെയിൽ നടക്കുന്നത്. ഇന്ത്യയുടെ സീനിയർ ടീം ലോകകപ്പ് ആഘോഷത്തിൽ ആയതിനാൽ ലോകകപ്പ് കളിച്ച ആരുമില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെയിൽ എത്തിയത്. പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം നൽകി ഗില്ലിനെ ക്യാപ്റ്റൻ ആക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.

Picsart 24 07 05 22 07 17 486

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഗില്ലും അഭിഷേക് ശർമ്മയും ആകും ഓപ്പൺ ചെയ്യുക. അഭിഷേക് ശർമ്മയുടെ ഇന്ത്യൻ അരങ്ങേറ്റം ആകും ഇത്. കഴിഞ്ഞ ഐ പി എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനായി വെടിക്കെട്ട് പ്രകടനം നടത്തിയ താരമാണ് അഭിഷേക്.

റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാമനായി ബാറ്റ് ചെയ്യും. അഭിഷേക് ശർമ്മയെ കൂടാതെ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, തുഷാർ ദേശ്പാണ്ഡെ, ബി. സായ് സുദർശൻ, ഹർഷിത് റാണ എന്നിവരുടെയും അരങ്ങേറ്റം ഈ പരമ്പരയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.