ടി20 ലോകകപ്പ്: സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു, സിക്കന്ദർ റാസ നയിക്കും

Newsroom

Sikandar Raza


2026-ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ. മുൻ നായകൻ ഗ്രെയിം ക്രീമറുടെ മടങ്ങിവരവാണ് ടീമിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ 39-കാരനായ ഈ ലെഗ് സ്പിന്നർ, പാകിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചത്.

നായകൻ സിക്കന്ദർ റാസയ്ക്ക് ക്രീമറുടെ അനുഭവസമ്പത്ത് വലിയ പിന്തുണയാകും.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ പരമ്പര നഷ്ടമായ സൂപ്പർ പേസർ ബ്ലെസിംഗ് മുസറബാനിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷം വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രണ്ടൻ ടെയ്‌ലറും ടീമിലുണ്ട്. ആഭ്യന്തര ടി20 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ യുവതാരം ക്ലൈവ് മദാൻഡെയും ടീമിൽ ഇടംപിടിച്ചു.

ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ഒമാൻ എന്നിവർക്കൊപ്പമാണ് സിംബാബ്‌വെ കളിക്കേണ്ടത്.

Zimbabwe squad: Sikandar Raza (capt), Brian Bennett, Ryan Burl, Graeme Cremer, Brad Evans, Clive Madande, Tinotenda Maposa, Tadiwanashe Marumani, Wellington Masakadza, Tony Munyonga, Tashinga Musekiwa, Blessing Muzarabani, Dion Myers, Richard Ngarava, Brendan Taylor