Zimire

ത്രില്ലര്‍!!! സിംബാബ്‍വേയ്ക്ക് ഒരു വിക്കറ്റ് വിജയം

അയര്‍ലണ്ടിനെതിരെ അവസാന പന്തിൽ ത്രില്ലര്‍ വിജയം നേടി സിംബാബ്‍വേ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 147/8 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടുകയായിരുന്നു.

അയര്‍ലണ്ടിനായി ആന്‍ഡ്രൂ ബാൽബിര്‍ണേ(32), ഹാരി ടെക്ടര്‍(24), ഗാരെത് ഡെലാനി(11 പന്തിൽ 26*) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ 3 വിക്കറ്റും റിച്ചാര്‍ഡ് എന്‍ഗാരാവയും ബ്ലെസ്സിംഗ് മുസറബാനിയും രണ്ട് വീതം വിക്കറ്റ് നേടി.

42 പന്തിൽ 65 റൺസ് നേടിയ സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ വെസ്സ്ലി മാധവേരേ 25 റൺസും ക്ലൈവ് മഡാന്‍ഡേ 11 പന്തിൽ 20 റൺസും നേടി. അവസാന ഓവറിൽ 9 റൺസായിരുന്നു സിംബാബ്‍വേ നേടേണ്ടിയിരുന്നത്.

നാലാം പന്തിൽ എന്‍ഗാരാവ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായതോടെ ലക്ഷ്യം അവസാന പന്തിൽ 2 ആി മാറി. ബ്ലെസ്സിംഗ് മുസറബാനി അവസാന പന്തിൽ രണ്ട് റൺസ് നേടി സിംബാബ്‍വേ വിജയം ഉറപ്പാക്കി. അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍, ജോഷ്വ ലിറ്റിൽ, ബാരി മക്കാര്‍ത്തി, ക്രെയിഗ് യംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version