Picsart 23 12 08 09 10 22 673

കോപ അമേരിക്ക ഗ്രൂപ്പുകളായി, അർജന്റീന ബ്രസീൽ പോരാട്ടം കാണാൻ ഫൈനൽ ആകണം

കോപ അമേരിക്ക 2024നായുള്ള ഗ്രൂപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലും അർജന്റീനയും ഫൈനലിൽ മാത്രം നേർക്കുനേർ വരാൻ സാധ്യതയുള്ള തരത്തിലാണ് നറുക്ക് വന്നിരിക്കുന്നത്. കാനഡയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള പ്ലേഓഫിലെ വിജയിക്കെതിരെ ആകും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അവരുടെ ആദ്യ മത്സരം കളിക്കുക. പെറു, ചിലി എന്നിവരും അർജന്റീനക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്.

മെക്സിക്കോ, ഇക്വഡോർ, വെനിസ്വേല, ജമൈക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. അമേരിക്ക, ഉറുഗ്വേ, പനാമ,ബൊളീവിയ എന്നിവർ ഗ്രൂപ്പ് സിയിൽ ഏറ്റുമുട്ടും. ബ്രസീൽ ഗ്രൂപ്പ് ഡിയിൽ ആണ്. ബ്രസീലിന് ഒപ്പം കൊളംബിയ, പരാഗ്വേ എന്നിവരും ഒപ്പം ഹോണ്ടുറാസും കോസ്റ്ററിക്കയും തമ്മിൽ നടക്കുന്ന പ്ലേ ഓഫിലെ വിജയികളും ഉണ്ടാകും.

Group A: Argentina, Peru, Chile, [Canada or Trinidad & Tobago]
Group B: Mexico, Ecuador, Venezuela, Jamaica
Group C: United States, Uruguay, Panama, Bolivia
Group D: Brazil, Colombia, Paraguay, Costa Rica or Honduras

Exit mobile version