സിംബാബ്‍വേയുടെ അയര്‍ലണ്ട് ടൂര്‍ മാറ്റി വെച്ചു

Zimban

സിംബാബ്‍വേയുടെ അടുത്ത മാസം നടക്കാനിരുന്ന അയര്‍ലണ്ട് ടൂര്‍ മാറ്റി വെച്ചതായി അറിയിച്ച് ക്രിക്കറ്റ് അയര്‍ലണ്ട്. ഓഗസ്റ്റ് ആറിന് ആരംഭിക്കുവാനിരുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുണ്ടായിരുന്നത്.

യുകെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണ് സിംബാബ്‍വേ എന്നും കടുത്ത ക്വാറന്റീന് സിംബാബ്‍വേ താരങ്ങള്‍ വിധേയരാകേണ്ടി വരുമെന്നതിനാലും പരമ്പര ഇപ്പോള്‍ നടത്താതെ മാറ്റി വയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് വ്യക്തമാക്കി.