പാക്കിസ്ഥാനെതിരെ സിംബാബ്‍വേയുടെ നില പരുങ്ങലില്‍

Sports Correspondent

സിംബാബ്‍വേയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ദിവസത്തെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച സിംബാബ്‍വേയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെവിന്‍ കസൂസയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ പൂജ്യം റണ്‍സായിരുന്നു.

ഹസന്‍ അലി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും നൗമന്‍ അലിയും ഓരോ വിക്കറ്റ് നേടി. സിംബാബ്‍വേ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 59/4 എന്ന നിലയില്‍ ആണ്.

റോയ് കൈ 16 റണ്‍സും മിള്‍ട്ടണ്‍ ശുംഭ 13 റണ്‍സും നേടി അഞ്ചാം വിക്കറ്റില്‍ 29 റണ്‍സ് നേടിയാണ് സിംബാബ്‍വേയ്ക്ക് ആശ്വാസമായി മാറിയത്. ഒരു ഘട്ടത്തില്‍ 30/4 എന്ന നിലയിലേക്ക് സിംബാബ്‍വേ വീണിരുന്നു.