സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യിൽ മികച്ച വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 165/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 15.3 ഓവറിൽ സിംബാബ്‍വേ 108 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഒരു ഘട്ടത്തിൽ 77/2 എന്ന നിലയിലായിരുന്ന 8.1 ഓവറിൽ സിംബാബ്‍വേ അവിടെ നിന്ന് 31 റൺസ് നേടുന്നതിനിടെ അവശേഷിക്കുന്ന 8 വിക്കറ്റ് ടീമിന് നഷ്ടമാകുകയായിരുന്നു. 39 റൺസ് നേടിയ സിക്കന്ദര്‍ റാസയും 33 റൺസ് നേടി ടാഡിവാന്‍ഷേ മരുമാനിയും ആണ് സിംബാബ‍്‍വേ നിരയിൽ റൺസ് കണ്ടെത്തിയത്. പാക്കിസ്ഥാന് വേണ്ടി അബ്രാര്‍ അഹമ്മദും സുഫിയന്‍ മുഖീമും മൂന്ന് വീതം വിക്കറ്റും ഹാരിസ് റൗഫ് രണ്ട് വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി തയ്യബ് താഹിര്‍ പുറത്താകാതെ 39 റൺസ് നേടിയപ്പോള്‍ ഉസ്മാന്‍ ഖാന്‍ 39 റൺസ് നേടി പുറത്തായി. സയിം അയൂബ് 24 റൺസും ഇര്‍ഫാന്‍ ഖാന്‍ പുറത്താകാതെ 27 റൺസും നേടി.