മൂന്ന് പുതുമുഖ താരങ്ങളുള്‍പ്പെടെ പാക്കിസ്ഥാനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് സിംബാബ്‍വേ

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് സിംബാബ്‍വേ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് പുതുമുഖ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം സീനിയര്‍ താരങ്ങളായ ബ്രണ്ടന്‍ ടെയിലറും ക്രെയിഗ് ഇര്‍വിനും ടീമിലേക്ക് മടങ്ങിയെത്തുന്നു. ആരോഗ്യ കാരണങ്ങളാല്‍ ഇരുവരും അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ബാറ്റ്സ്മാന്‍ ടാഡിവനാഷേ മരുമാനി, പേസര്‍ തനാക ചിവാംഗ, സ്പിന്നര്‍ തപിവ മുഫുഡ്സ എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങള്‍. ഏപ്രില്‍ 21ന് ആണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആവും നടക്കുക.

Zimbabwesquad