ഐപിഎൽ 2025 ലെ ദുഷ്കരമായ സീസണിനിടയിലും, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ അവസാന ലീഗ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഋഷഭ് പന്ത് തൻ്റെ ക്ലാസ് എല്ലാവരെയും ഓർമ്മിപ്പിച്ചു എന്ന് സഹീർ ഖാൻ. ഇടംകൈയ്യൻ ബാറ്റർ മെയ് 27 ന് ഏകാന സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 54 പന്തിൽ 100 റൺസ് നേടി സീസൺ ഗംഭീരമായി അവസാനിപ്പിച്ചു.

മത്സരശേഷം സംസാരിച്ച എൽഎസ്ജി മെൻ്റർ സഹീർ ഖാൻ പന്തിൻ്റെ നേതൃത്വത്തെയും പ്രതിരോധശേഷിയെയും പ്രശംസിച്ചു. “ഒരു ക്യാപ്റ്റൻ ർന്ന നിലയിൽ അവൻ മികച്ചവനായിരുന്നു. അത് സീസൺ മുഴുവൻ ഞങ്ങൾക്ക് ഒരു നല്ല കാര്യമായിരുന്നു,” സഹീർ പറഞ്ഞു.
“ബാറ്റുകൊണ്ടുള്ള ഫോം തീർച്ചയായും അവനൊരു പഠന അനുഭവമായിരുന്നു, പക്ഷേ അവൻ്റെ കഴിവും നിലവാരവും ചോദ്യം ചെയ്യപ്പെടാനാവില്ല.”
പന്തിൻ്റെ വെടിക്കെട്ട് ഇന്നിംഗ്‌സ് എൽഎസ്ജിയെ 227/3 എന്ന സ്കോറിലെത്തിച്ചെങ്കിലും, ആർസിബി ആറ് വിക്കറ്റിന് അനായാസമായി ലക്ഷ്യം മറികടന്നു. ഈ ഫലത്തോടെ എൽഎസ്ജി 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫ് റേസിൽ നിന്ന് പുറത്തായി.
പന്ത് ഈ സീസൺ 24.45 ശരാശരിയിലും 133.16 സ്ട്രൈക്ക് റേറ്റിലും 226 റൺസോടെയാണ് അവസാനിപ്പിച്ചത്. “