2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ താരം യൂസുഫ് പത്താൻ മത്സരിക്കും. തൃണമൂൽ കോൺഗ്രസിനായാകും യൂസുഫ് പത്താൻ മത്സരിക്കുക. അദ്ദേഹം ബഹരംപൂർ മണ്ഡലത്തിൽ ആകും മത്സരിക്കുക. ഇന്ന് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. യൂസുഫ് പത്താന് അനുജൻ ഇർഫാൻ പത്താൻ എല്ലാ ആശംസകളും നേർന്നു.

2007 മുതൽ 2012 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2021ൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടി20, ഏകദിന ഫോർമാറ്റുകളിലായി 79 മത്സരങ്ങളിൽ ഇന്ത്യക്ക് ആയി കളിച്ചു. ഇക്കാലയളവിൽ 1046 റൺസും 46 വിക്കറ്റും അദ്ദേഹൻ നേടിയിരുന്നു.
2007-ൽ ഇന്ത്യക്ക് ഒപ്പം ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പും യൂസുഫ് നേടിയിട്ടുണ്ട്.














