മിഡില്‍ ഈസ്റ്റില്‍ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി യപ്പ് ടിവി

Sports Correspondent

2021ല്‍ ഇന്ത്യും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര മിഡില്‍ ഈസ്റ്റിലും കോണ്ടിനെന്റല്‍ യൂറോപ്പിലും സംപ്രേക്ഷണം ചെയ്യുവാനുള്ള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി യപ്പ് ടിവി. യുഎഇ ഒഴികെയുള്ള മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലേക്കുള്ള സംപ്രേക്ഷണമാണ് യപ്പ് ടിവി സ്വന്തമാക്കിയത്.

ഐപിഎല്‍ 2020, ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ഐഎസ്എല്‍ എന്നിവയുടെയും ഡിജിറ്റല്‍ അവകാശം മുമ്പ് യപ്പ് ടിവി സ്വന്തമാക്കിയിട്ടുണ്ട്.