ജയ്സ്വാൾ ഇന്ത്യൻ ടീമിൽ എത്തിയതിൽ സന്തോഷം എന്ന് രഹാനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ടീമിൽ എത്തിയതിൽ താൻ ശരിക്കും സന്തോഷവാനാണെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ജയ്‌സ്വാളിനെ ഉൾപ്പെടുത്തിയിരുന്നു.

ജയ്സ്വാൾ 23 07 11 16 29 03 206

“ഞാൻ ജ്യ്സ്വാൾ ടീമിൽ എത്തിയതിൽ ശരിക്കും സന്തോഷവാനാണ്. അവൻ ശരിക്കുമൊരു അസാമാന്യ പ്രതിഭയാണ്. മുംബൈക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ഐപിഎല്ലിലും മികച്ച പ്രകടനം നടത്തി. റെഡ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി മികച്ചതാണ്, കഴിഞ്ഞ വർഷം ദുലീപ് ട്രോഫിയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ റെക്കോർഡ് മികച്ചതാണ്,” രഹാനെ പറഞ്ഞു.

“രഹാനെക്ക് ഉള്ള എന്റെ സന്ദേശം അവന്റെ സ്വാഭാവിക ബാറ്റിംഗ് തുടരുക എന്നതായിരിക്കും, അന്താരാഷ്ട്ര ക്രിക്കറ്റിനെയും എല്ലാറ്റിനേയും കുറിച്ച് ഇപ്പോൾ അധികം ചിന്തിക്കരുത്. സ്വാതന്ത്ര്യത്തോടെ കളിക്കുക; അതാണ് പ്രധാനം,” രഹാനെ കൂട്ടിച്ചേർത്തു