ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാനുള്ള വക്കിലാണ് ഇന്ത്യയുടെ യുവ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്‌സ്വാൾ. 2024-ൽ 58.18 എന്ന മികച്ച ശരാശരിയിൽ 12 മത്സരങ്ങളിൽ നിന്ന് 1280 റൺസ് നേടിയ ജയ്‌സ്വാളിന് 2010-ൽ സച്ചിൻ നേടിയ 1562 റൺസിൻ്റെ റെക്കോർഡ് ആണ് മുന്നിൽ ഉള്ളത്. 282 റൺസ് കൂടെ വേണം ജയ്സ്വാളിന് ഈ റെക്കോർഡിനൊപ്പം എത്താൻ.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസുമായി ജയ്സ്വാൾ തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇനിയും മത്സരങ്ങൾ ഉള്ളത് കൊണ്ട് തന്നെ ജയ്സ്വാളിന് ഈ റൺസിൽ എത്താൻ മുന്നിൽ അവസരമുണ്ട്.
ഈ വർഷമാദ്യം ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ ഈ വർഷം നാല് സെഞ്ച്വറികളും എട്ട് അർധസെഞ്ചുറികളും നേടാൻ ജയ്‌സ്വാളിനായിട്ടുണ്ട്.