യാഷ് ദയാലിൻ്റെ കരിയർ മാറ്റിമറിച്ചതിന് വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് പിതാവ്

Newsroom

Picsart 25 05 04 17 44 40 093


2023ലെ ഐപിഎല്ലിൻ്റെ ദുരന്തസ്മരണകളിൽ നിന്ന് മകനെ കരകയറ്റുകയും കരിയറിന് പുതുജീവൻ നൽകുകയും ചെയ്തത് വിരാട് കോഹ്‌ലിയാണെന്ന് യാഷിൻ്റെ പിതാവ് ചന്ദർപാൽ ദയാൽ പറഞ്ഞു.

1000165374


എംഎസ് ധോണിക്കും ശിവം ദുബെയ്ക്കുമെതിരെ ഇന്നലെ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിച്ച ദയാൽ, നിർണായക നിമിഷത്തിൽ ധോണിയെ പുറത്താക്കി രണ്ട് റൺസിൻ്റെ വിജയം ആ സി ബിക്ക് ഉറപ്പാക്കി നൽകിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ, യാഷിൽ കോഹ്‌ലിക്കുള്ള സ്വാധീനം പിതാവ് ചന്ദർപാൽ വെളിപ്പെടുത്തി: “ആർസിബിയിൽ ചേർന്നതു മുതൽ വിരാട് അവനെ വളരെയധികം പിന്തുണച്ചു. യാഷ് യാതൊരു ടെൻഷനും ഇല്ലാതെ ഇത്ര സ്വതന്ത്രമായി കളിക്കുന്നതിന് കാരണം അവനാണ്.”


“യാഷ് ആർസിബിയിൽ ചേർന്നപ്പോൾ വിരാട് അവനെ പലപ്പോഴും തൻ്റെ റൂമിലേക്ക് വിളിക്കുമായിരുന്നു – ചിലപ്പോൾ അവൻ യാഷിൻ്റെ റൂമിലേക്ക് പോകുമായിരുന്നു,” ചന്ദർപാൽ പറഞ്ഞു.

“‘തൂഫാൻ മചാ ദേ. മെയിൻ ഹൂം തേരെ സാഥ്. ചിന്താ മത് കർണ. മെഹനത് കർണ മത് ഛോഡ്‌നാ. ഗൽത്തിയാൻ കർണ, പർ സീഖ്‌നാ ഔർ ആഗേ ബഢ്‌നാ’ (ഒരു കൊടുങ്കാറ്റ് ആയി തുടരൂ. ഞാൻ നിൻ്റെ കൂടെയുണ്ട്. വിഷമിക്കേണ്ട. കഠിനാധ്വാനം ചെയ്യുന്നത് ഒരിക്കലും നിർത്തരുത്. തെറ്റുകൾ വരുത്തുക, പക്ഷേ അവയിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകുക).” കോഹ്ലിയുടെ വാക്കുകൾ
ദയാലിൻ്റെ പിതാവ് പറഞ്ഞു.