“WTC ഫൈനൽ 3 മത്സര പരമ്പര ആയി നടത്തണം” – രോഹിത് ശർമ്മ

Newsroom

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൂന്ന് മത്സരങ്ങളായി നടത്തണം എന്ന് രോഹിത് ശർമ്മ. അതാണ് അനുയോജ്യം എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറയുന്നു. ഇന്ന് ഓസ്ട്രേലിയയുമാഉഇ ഫൈനലിൽ പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

രോഹിത് ശർമ്മ 23 06 11 19 17 33 006

രണ്ട് വർഷം മുമ്പ് 2019-21 സൈക്കിളിന്റെ ഡബ്ല്യുടിസി ഫൈനലിൽ ന്യൂസിലൻഡിനോടും ജ്ന്ത്യ തോറ്റിരുന്നു. “ഡബ്ല്യുടിസി ഫൈനൽ 3-ടെസ്റ്റ് മാച്ച് സീരീസ് ആയി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്തു, പോരാടി, പക്ഷേ ഇവിടെ ഞങ്ങൾ കളിച്ചത് 1 കളി മാത്രം. അതിക് വിധി എഴിതപ്പെടുന്നു. അടുത്ത ഡബ്ല്യുടിസി സൈക്കിളിൽ 3 മത്സരങ്ങളുടെ പരമ്പര അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു,” രോഹിത് ശർമ്മ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ തോൽവിക്ക് ആദ്യ ഇന്നിംഗ്‌സിലെ മോശം ബൗളിംഗ് ആണ് കാരണം എന്ന് രോഹിത് കുറ്റപ്പെടുത്തി, എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീമിന്റെ മികച്ച പ്രകടനം ആർക്കും ഇതുകൊണ്ട് ഇല്ലാതാക്കാൻ കഴിയില്ലെന്നും രോഹിത് പറഞ്ഞു.