ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇന്ത്യ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു

Newsroom

റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ പോയിൻ്റ് ശതമാനം 64.58 ശതമാനമായി ആയി ഉയർന്നു. 75 പോയിൻ്റുമായി ന്യൂസിലൻഡ് ആണ് മുന്നിൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 10 മത്സരങ്ങൾക്ക് ശേഷം 55 എന്ന വിജയ ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

ഇന്ത്യ 24 02 26 18 08 36 007

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 8 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം 5 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും 2 മത്സരം തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഓരോ ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റും ഇന്ത്യ ജയിച്ചു. ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരം തോറ്റു. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില വന്നത്.

ടേബിൾ:

Picsart 24 02 26 18 06 34 976