ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട്
ന്യൂസിലൻഡ് തോറ്റതാണ് ഇന്ത്യക്ക് ഗുണമായത്. ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വെല്ലിംഗ്ടൺ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ്, ന്യൂസിലൻഡ് നാല് കളികളിൽ നിന്ന് 36 പോയിൻ്റും 75 പോയിൻ്റ് ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, അവർ ഓസ്ട്രേലിയയോട് 172 റൺസിൻ്റെ വൻ തോൽവി ഏറ്റുവാങ്ങിയതോടെ വിജയ ശതമാനത്തിൽ പിറകോട്ട് പോയി. അവരുടെ വിജയശതമാനം 60 ആയി കുറഞ്ഞു.
8 മത്സരങ്ങളിൽ നിന്ന് 62 പോയിൻ്റുമായി 64.58 എന്ന ഉയർന്ന വിജയശതമാനവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. വെല്ലിംഗ്ടണിലെ വിജയത്തോടെ 12 നിർണായക പോയിൻ്റുകൾ നേടിയ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുന്നു, അവരുടെ പോയിൻ്റ് 66 ൽ നിന്ന് 78 ആയി. അവരുടെ പോയിൻ്റ് ശതമാനവും 55 ൽ നിന്ന് 59.09 ആയും ഉയർന്നു.