2025-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ ജൂൺ 11 മുതൽ 15 വരെ ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു, ആവശ്യമെങ്കിൽ ജൂൺ 16 ബാക്കപ്പ് ഡേ ആയും റിസർവ് ചെയ്തു. ഡബ്ല്യുടിസി പോയിൻ്റ് ടേബിളിലെ ആദ്യ രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുക.
ഈ ഫൈനൽ ലോർഡ്‌സിലേക്കുള്ള തിരിച്ചുവരവു കൂടിയാണ്. 2021-ൽ ഉദ്ഘാടന ഡബ്ല്യുടിസി ഫൈനൽ ആതിഥേയത്വം വഹിക്കാൻ സജ്ജീകരിച്ചിരുന്നുവെങ്കിലും കോവിഡ് -19 പാൻഡെമിക് കാരണം സുരക്ഷിതമായ ബബിൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സതാംപ്ടണിലെ ഏജിയാസ് ബൗളിലേക്ക് അന്ന് ഫൈനൽ മാറ്റിയിരുന്നു.
ആദ്യ ഡബ്ല്യുടിസി ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി കിരീടം നേടി, ലണ്ടനിലെ ഓവലിൽ നടന്ന രണ്ടാം ഫൈനലിൽ ഓസ്‌ട്രേലിയ 209 റൺസിനും ഇന്ത്യയെ പരാജയപ്പെടുത്തി.