വനിതാ പ്രീമിയർ ലീഗ് 2026-ൽ കിരീടം നിലനിർത്താൻ പോരാടുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഗുണാലൻ കമാലിനി ടൂർണമെന്റിൽ നിന്ന് പുറത്തായി. പരിക്കിനെത്തുടർന്നാണ് 17-കാരിയായ കമാലിനിയെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 75 റൺസും വിക്കറ്റിന് പിന്നിൽ ഏഴ് പുറത്താക്കലുകളുമായി കമാലിനി മികച്ച പ്രകടനം നടത്തിവരികയായിരുന്നു. കമാലിനിക്ക് പകരം ഇടംകൈയ്യൻ സ്പിന്നർ വൈഷ്ണവി ശർമ്മയെ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു.
2025-ലെ അണ്ടർ-19 ടി20 ലോകകപ്പിൽ 17 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് വൈഷ്ണവി.









