ഇന്നലെ നടന്ന വിൻഡീസ് – ന്യൂസിലാൻഡ് പോരാട്ടത്തിൽ കരീബിയൻ പട പൊരുതി കീഴടങ്ങിയിരുന്നു. അവസാന വിക്കറ്റ് വരെ പൊരുതിയ വിൻഡീസ് താരങ്ങൾ 5 റൺസിനാണ് കിവികളോട് പരാജയം സമ്മതിച്ചത്. ഇതിനിടയിൽ ഒരു വ്യത്യസ്തമായ റെക്കോർഡ് കൂടെ വിൻഡീസ് താരങ്ങൾ സ്വന്തം പേരിലാക്കി. കാർലോസ് ബ്രഥ്വൈറ്റും ഓഷൻ തോമസും ചേർന്ന് അവസാന വിക്കറ്റിൽ നേടിയ 41 റൺസ് പാർട്ണര്ഷിപ് ആണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.
ഒരു ലോകകപ്പ് മത്സരത്തിലെ പാർട്ണർഷിപ്പിൽ ഒരു ബാറ്റ്സ്മാൻ മാത്രം സ്‌കോർ ചെയുത് നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ ആയിരുന്നു ഇന്നലെ കാർലോസ് ബ്രഥ്വൈറ്റും ഓഷൻ തോമസും ചേർന്നുള്ള പാർട്ണർഷിപ്പിൽ പിറന്നത്. അവസാന വിക്കറ്റിൽ 245 എന്ന സ്‌കോറിൽ ആണ് ഇരുവരും പാർട്ണര്ഷിപ് തുടങ്ങിയത്. തുടർന്ന് 286ൽ വിൻഡീസ് ഓൾ ഔട്ടാവുമ്പോൾ ഇരുവരും ചേർന്ന് 41 റൺസ് കൂട്ടി ചേർത്തിരുന്നു. അതിൽ ഓഷൻ തോമസിന്റെ സംഭാവന 0 റൺസ് ആയിരുന്നു.
കഴഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സം മാർക്ക് വുഡും ചേർന്ന് നേടിയ 26 റൺസ് ആണ് ഇതോടെ പഴങ്കഥയായത്.