ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്, ഇരു ടീമുകളിലും രണ്ട് മാറ്റം

Sports Correspondent

ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ഇന്ന് ലീഡ്സില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമിലും രണ്ട് മാറ്റങ്ങളാണുള്ളത്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സുനില്‍ അംബ്രിസിന് പകരം എവിന്‍ ലൂയിസും ഷാനണ്‍ ഗബ്രിയേലിനു പകരം കെമര്‍ റോച്ചും ടീമിലേക്ക് മടങ്ങിയെത്തുന്നു.

അതേ സമയം അഫ്ഗാനിസ്ഥാന്‍ നിരയിലും രണ്ട് മാറ്റമാണുള്ളത്. ഹസ്മത്തുള്ള ഷഹീദിയ്ക്കും ഹമീദ് ഹസ്സനും പകരം ദവലത് സദ്രാനും സയ്യദ് ഷിര്‍സാദും കളത്തിലിറങ്ങുന്നു.

വിന്‍‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്, കെമര്‍ റോച്ച്

അഫ്ഗാനിസ്ഥാന്‍: റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഷമിയുള്ള ഷിന്‍വാരി, നജീബുള്ള സദ്രാന്‍, അക്രം അലി ഖില്‍, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, സയ്യദ് ഷിര്‍സാദ്, മുജീബ് ഉര്‍ റഹ്മാന്‍