ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരമായി മാറി. ഇന്ത്യക്ക് എതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെ ബൗണ്ടറിക്ക് പറത്തി ആണ് വാർണർ ഈ റെക്കോർഡിൽ എത്തിയത്., അത് വെറും 19 ഇന്നിംഗ്‌സുകളിൽ നിന്നാണ് അദ്ദേഹം 1000 റണ്ണിൽ എത്തിയത്.
20 ഇന്നിംഗ്സിൽ നിന്ന് 1000 റണ്ണിൽ എത്തിയ സച്ചിൻ ടെണ്ടുൽക്കറുടെയും എബി ഡിവില്ലിയേഴ്സിന്റെയും റെക്കോർഡാണ് വാർണർ മറികടന്നത്. ഇന്ന് 41 റൺസ് എടുത്താണ് വാർണർ പുറത്തായത്. എന്നാൽ ഇന്ന് 22 റൺസ് നേടാൻ ആയാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വാർണറിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും വേഗത്തിൽ 1000 റണ്ണിൽ എത്തുന്ന താരമായി മാറാം. രോഹിതിന് ഇപ്പോൾ 17 ഇന്നിംഗ്സിൽ നിന്ന് 978 റൺസ് ഉണ്ട്.
Fastest to 1000 ODI World Cup runs (by innings)
19 – DAVID WARNER🇦🇺
20 – Sachin Tendulkar🇮🇳
20 – AB de Villiers🇿🇦
21 – Viv Richards🏝️
21 – Sourav Ganguly🇮🇳