ഇന്ന് മറ്റൊരു കിംഗ് കോഹ്ലി ദിനം ആയിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തി. ഇന്നത്തെ സെഞ്ച്വറി കോഹ്ലിയുടെ 49ആം ഏകദിന സെഞ്ച്വറി ആയിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം കോഹ്ലി എത്തി.
ഈ ലോകകപ്പിൽ തന്നെ സച്ചിനെ മറികടന്ന് 50ആം ഏകദിന സെഞ്ച്വറി നേടുക ആകും കോഹ്ലിയുടെ ലക്ഷ്യം. ഈ ലോകകപ്പിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ബംഗ്ലാദേശിന് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു.
ഇന്ന് ഈഡൻസ് ഗാർഡൻസിൽ അത്ര എളുപ്പമായിരുന്നില്ല കോഹ്ലിയുടെ ഇന്നിംഗ്സ്. 121 പന്തിൽ നിന്ന് 101 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 10 ഫോർ മാത്രമെ കോഹ്ലി ഇന്ന് നേടിയുള്ളൂ.
277 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 49 സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 ഏകദിന സെഞ്ച്വറിയിൽ എത്തിയത്. 31 സെഞ്ച്വറി നേടിയ രോഹിത് ആണ് മൂന്നാമത്.
49 | Virat Kohli | 277 |
49 | Sachin Tendulkar | 452 |
31 | Rohit Sharma | 251 |
30 | Ricky Ponting | 365 |
28 | Santath Jayasurya | 433 |