റിസുവാനെയും രോഹിതിനെയും മറികടന്ന് കോഹ്ലി ലോകകപ്പ് റണ്ണിൽ ഒന്നാമത്

Newsroom

ഇന്ത്യൻ സൂപ്പർ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ ലിസ്റ്റിൽ ഒന്നാമത് എത്തി‌. ഇന്ന് ന്യൂസിലൻഡിന് എതിരെ നേടിയ 95 റൺസിന്റെ ഇന്നിംഗ്സ് ആണ് കോഹ്ലിയെ ഒന്നാമത് എത്തിച്ചത്. ഇന്നത്തെ ഇന്നിംഗ്സോടെ കോഹ്ലിക്ക് ഈ ലോകകപ്പിൽ 354 റൺസ് ആയി. 311 റൺസ് ഉള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്.

കോഹ്ലി 23 10 22 23 48 55 179

294 റൺസ് ഉള്ള പാകിസ്താൻ താരം റിസുവാൻ ആയിരുന്നു ഇന്ന് മത്സരം തുടങ്ങുന്നത് വരെ ഒന്നമാത് ഉണ്ടായിരുന്നത്. ഏകദിനത്തിൽ കോഹ്ലിയുടെ 69-ാം അർധസെഞ്ചുറി ആയിരുന്നു ഇന്നത്തേത്‌.

Most Runs
2023 World Cup
Virat Kohli 354
Rohit Sharma 311
Mohammed Rizwan 294
Rachin Ravindra 290