“വിരാട് കോഹ്ലി വർഷങ്ങളായി ചെയ്യുന്ന കാര്യമാണിത്” – രോഹിത് ശർമ്മ

Newsroom

ഇന്ന് ന്യൂസിലൻഡിനെതിരായ വിരാട് കോഹ്ലിയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് അദ്ദേഹത്തിന് ഒരു സാധാരണം കാര്യം മാത്രമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. കോഹ്ലി നേടിയ 95-നെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയുക ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ‌.

വിരാട് കോഹ്ലി 23 10 22 23 30 28 887

“വിരാട്ടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഇത്രയും വർഷങ്ങളായു അവൻ ഇത് ചെയ്യുന്നത് ഞങ്ങൾ കാണുന്നു. അവൻ സ്വയം ഉത്തരവാദിത്തം. അവസാനം കുറച്ച് വിക്കറ്റുകൾ നഷ്ടമായപ്പോൾ ഒരു ചെറിയ സമ്മർദ്ദം ഉണ്ടായിരുന്നു, പക്ഷേ കോഹ്‌ലിയും ജഡേജയും ഞങ്ങളെ വിജയത്തിലേക്ക് കൊണ്ടുപോയി. കോഹ്ലി ഇത്തരം സാഹചര്യങ്ങളിൽ വളരെ ക്ഷമയോടെ കളിക്കാൻ കഴിവുള്ള താരമാണ് “രോഹിത് ശർമ്മ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യക്കായി വിരാട് കോഹ്‌ലിയുടെ 48-ാം ഫിഫ്റ്റി പ്ലസ് സ്‌കോറാണ് ഇന്ന് പിറന്നത്. വിജയകരമായ റൺ ചേസുകളിൽ 23 ഏകദിന സെഞ്ചുറികൾ കോഹ്ലി നേടിയിട്ടുണ്ട്.