ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ന്യൂസിലാണ്ട് സമ്മര്‍ദ്ദത്തിലായിരുന്നു – ടോം ലാഥം

Sports Correspondent

ന്യൂസിലാണ്ടിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം തൃപ്തികരമല്ലായിരുന്നുവെന്ന് പറഞ്ഞ് നായകന്‍ ടോം ലാഥം. ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് നിലയുറപ്പിച്ചപ്പോള്‍ തന്നെ ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വലിയൊരു സ്കോര്‍ ചേസ് ചെയ്യുന്നതിന്റെ സരമ്മര്‍ദ്ദം ടീമിനുണ്ടായിരുന്നുവെന്നും ലാഥം കൂട്ടിചേര്‍ത്തു.

ബാറ്റിംഗിൽ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനായില്ല എന്നത് നിരാശാജനകമാണെന്നും ടീമിനെ പരിക്കും വല്ലാതെ അലട്ടുന്നുണ്ടെന്ന് ടോം ലാഥം സൂചിപ്പിച്ചു. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഈ തെറ്റുകള്‍ തിരുത്തുവാന്‍ ടീം ശ്രമിക്കുവെന്നും ലാഥം വ്യക്തമാക്കി.