തന്റെ 16ാം ഏകദിന ശതകത്തിനു ശേഷം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണര്‍, തനിക്ക് ആഡം ഗില്‍ക്രിസ്റ്റിനൊപ്പം ശതകങ്ങളുടെ എണ്ണത്തില്‍ എത്തുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ചു. ബംഗ്ലാദേശിനെതിരെയുള്ള വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്, അത് ലോര്‍ഡ്സിലെ അടുത്ത മത്സരത്തിലേക്ക് തങ്ങളെത്തുമ്പോള്‍ കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.
ഏകദിനങ്ങളില്‍ എപ്പോളും വിക്കറ്റുകള്‍ കൈവശമുള്ളത് ഗുണം ചെയ്യുമെന്ന ചിന്താഗതിക്കാരനാണ് താന്‍. ന്യൂ ബോളിനെ നമ്മള്‍ ബഹുമാനിക്കുക തന്നെ വേണം. മധ്യ ഓവറുകളില്‍ 6-8 റണ്‍സ് വരെ സ്ഥിരമായി നേടി മുന്നോട്ട് പോയാല്‍ പിന്നീട് അവസാന വിക്കറ്റുകളില്‍ അടിച്ച് തകര്‍ക്കാനാകും. ഈ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ബംഗ്ലാദേശ് പൊരുതിയത് മികച്ച രീതിയിലായിരുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. മുഷ്ഫിക്കുറിന്റെ ഇന്നിംഗ്സ് ശ്രദ്ധേയമായിരുന്നുവെന്നും അവസാന രണ്ട് പോയിന്റ് ഓസ്ട്രേലിയയ്ക്ക് നേടാനായതില്‍ സന്തോഷമുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.