“ഇംഗ്ലണ്ടിനെ ആസ്ട്രേലിയക്കെതിരെ സഹായിക്കാൻ തെണ്ടുൽക്കർ ഇറങ്ങി”

Jyotish

ഇംഗ്ലണ്ടിനെ ആസ്ട്രേലിയക്കെതിരെ സഹായിക്കാൻഇറങ്ങി അര്‍ജുന്‍ തെണ്ടുൽക്കർ. ശ്രീലങ്കയ്‌ക്കെതിരെയുള്ള അപ്രതീക്ഷിതമായ പരാജയത്തിന് ശേഷമാണ് ഇംഗ്ലണ്ടിന്റെ ആസ്ട്രേലിയക്കെതിരായ മത്സരം വരുന്നത്. 233 റൺസ് ചേസ് ചെയ്ത് ശ്രീലങ്കയെ പരാജയപ്പെടുത്താൻ സാധിക്കാഞ്ഞത് ഇംഗ്ലണ്ടിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ലോർഡ്‌സിൽ നടക്കുന്ന പരിശീലനത്തിൽ നെറ്റ്സിൽ പന്തെറിയാൻ അര്‍ജുന്‍ ടെണ്ടുൽക്കറുമെത്തി.

നിലവിൽ MCC യങ് ക്രിക്കറ്റ്റെഴ്സിന് വേണ്ടിയാണിപ്പോൾ അർജുൻ കളിക്കുന്നത്.അർജുന്റെ ജോ റൂട്ടിനെതിരെയെറിഞ്ഞ ബൗളിംഗ് വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. ESPNCricinfo, ആണ് വീഡിയോ പുറത്തു വിട്ടത്. ഈ ലോകകപ്പ് ജയിക്കാൻ ഏറെ സാധ്യത കൽപിച്ച ടീമാണ് ഇംഗ്ലണ്ട്. എന്നാൽ ലോകകപ്പിന്റെ ചരിത്രത്തിൽ 1992 നു ശേഷം ന്യൂസിലാൻഡ്, ഇന്ത്യ,ആസ്‌ട്രേലിയ ടീമുകളെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിനായിട്ടില്ല. സെമി ഫൈനൽ സ്പോട്ടിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര എളുപ്പമാകില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.