72 റൺസിന് നമീബിയയെ എറിഞ്ഞിട്ട് ഓസ്ട്രേലിയ, ആഡം സംപയ്ക്ക് നാല് വിക്കറ്റ്

Sports Correspondent

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ നമീബിയയെ 17 ഓവറിൽ 72 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആഡം സംപയാണ് നാല് വിക്കറ്റുമായി മികച്ച് നിന്നത്. ജോഷ് ഹാസൽവുഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

36 റൺസ് നേടിയ നമീബിയയുടെ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 10 റൺസ് നേടിയ മൈക്കൽ വാന്‍ ലിന്‍ഗെന്‍ ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിയത്. ടീം 72 റൺസ് നേടിയപ്പോള്‍ അതിൽ പകുതി സ്കോര്‍ നേടിയത് എറാസ്മസ് ആയിരുന്നു. 9ാം വിക്കറ്റായി ആണ് അദ്ദേഹം പുറത്തായത്.