വനിതാ ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ചു. ക്യാന ജോസഫും ഹെയ്‌ലി മാത്യൂസും ചേർന്ന് 102 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കിയത്.

നാറ്റ് സ്കീവർ-ബ്രണ്ടിൻ്റെ 57 റൺസ് മികവിൽ ഇംഗ്ലണ്ട് 142 റൺസാണ് എടുത്തത്. എന്നാൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിൽ അനായാസം വെസ്റ്റിൻഡീസ് ചെയ്സ് പൂർത്തിയാക്കി. 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ജോസഫും (52) ഹെയ്ലി മാത്യൂസ് (50) എന്നിവർ 102ന്റെ കൂട്ടുകെട്ട് തുടക്കത്തിൽ ഉയർത്തി. ഇവർ പുറത്തായെങ്കിലും 18 ഓവറിലേക്ക് വിജയം പൂർത്തിയാക്കാൻ വെസ്റ്റിൻഡീസിനായി.
ഈ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്ന് നിരാശരായി പുറത്തായി.