ഇംഗ്ലണ്ടിനെതിരെ 180 അടിച്ച് വെസ്റ്റിൻഡീസ്, പവർ ഹിറ്റിംഗുമായി പവൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടി ട്വന്റി ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന വെസ്റ്റിൻഡീസ് ആദ്യം ബാറ്റു ചെയ്ത് 180 റൺസ് എടുത്തു. തുടക്കത്തിൽ 13 പന്തിൽ 23 റൺസ് എടുത്തു കൊണ്ട് ഓപ്പണർ ബ്രാൻഡൻ കിംഗ് മികച്ച തുടക്കമാണ് അവർക്ക് നൽകിയത്. എന്നാൽ പരിക്കേറ്റ ബ്രാൻഡ് റിട്ടയർ ചെയ്തു പോകേണ്ടിവന്നു.

വെസ്റ്റിൻഡീസ് 24 06 20 07 42 35 963

ഇതിനു ശേഷം 38 റൺസ് എടുത്ത ചാർൾസും 36 റൺസ് എടുത്ത പൂരനും വെസ്റ്റിൻഡീസിനെ മുന്നോട്ട് നയിച്ചു. 17 പന്തിൽ 36 റൺസ് അടിച്ച ക്യാപ്റ്റൻ റോവ്മൻ പവൽ വെസ്റ്റിൻഡീസിന്റെ റൺ റേറ്റ് ഉയർത്തി. 5 സിക്സുകൾ പവൽ അടിച്ചു. 1 റൺ മാത്രം എടുത്ത റസ്സൽ നിരാശപ്പെടുത്തി.

വലിയ സ്കോറിലേക്ക് പോകുമായിരുന്ന വെസ്റ്റിൻഡീസിനെ ഈ സ്കോറിലേക്ക് പിടിച്ചു കെട്ടിയത് ഇംഗ്ലണ്ടിന്റെ അവസാന ഓവറുകളിലെ മികച്ച ബൗളിംഗ് ആയിരുന്നു.