യുഎസ്എയ്ക്കെതിരെ ടി20 ലോകകപ്പ് മത്സരത്തിൽ 159 റൺസ് നേടി പാക്കിസ്ഥാന്‍. ഇന്ന് തുടക്കം പിഴച്ചുവെങ്കിലും ഷദബ് ഖാന്‍ – ബാബര്‍ അസം എന്നിവര്‍ ബാറ്റ് വീശിയാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 26/3 എന്ന നിലയിൽ നിന്ന് 98/3 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ എത്തിയെങ്കിലും പിന്നീട് ടീമിന് ഇതേ സ്കോറിൽ 2 വിക്കറ്റാണ് നഷ്ടമായത്.
പവര്‍പ്ലേയിൽ തന്നെ പാക്കിസ്ഥാന് 3 വിക്കറ്റാണ് 30 റൺസ് നേടിയപ്പോള്‍ നഷ്ടമായത്. ബാബര്‍ അസം – ഷദബ് ഖാന്‍ കൂട്ടുകെട്ട് പിന്നീട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. ഈ കൂട്ടുകെട്ട് ** റൺസ് നേടിയപ്പോള്‍ ഇതിൽ ഷദബ് ഖാന്‍ ആണ് പ്രധാനമായും സ്കോറിംഗ് നടത്തിയത്.
72 റൺസായിരുന്നു ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 25 പന്തിൽ 40 റൺസ് നേടിയ ഷദബ് ഖാനെ നോസ്തുഷ് കെന്‍ജിഗേ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ അസം ഖാനെയും പുറത്താക്കി പാക്കിസ്ഥാനെ 98/5 എന്ന നിലയിൽ യുഎസ്എ പ്രതിരോധത്തിലാക്കി.
44 റൺസ് നേടിയ ബാബര്‍ അസം പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 125/6 എന്ന നിലയിലായിരുന്നു. ഇഫ്തിക്കര്‍ അഹമ്മദ് (18), ഷഹീന്‍ അഫ്രീദി (23*) എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാന്റെ സ്കോര്‍ 150 കടത്തിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 159 റൺസ് നേടിയത്.
യുഎസ്എയ്ക്ക് വേണ്ടി നോസ്തുഷ് കെന്‍ജിഗേ മൂന്നും സൗരഭ് നെത്രാവൽക്കര്‍ രണ്ടും വിക്കറ്റാണ് നേടിയത്.