ഓസ്ട്രേലിയയ്ക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ 3 സിക്സ് അടിച്ച് വിജയം ഉറപ്പാക്കിയെങ്കിലും മാത്യു വെയിഡ് പറയുന്നത് മത്സരത്തിൽ നിര്‍ണ്ണായകമായത് ഹാരിസ് റൗഫിനെതിരെ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പവര്‍ ഹിറ്റിംഗ് ആണെന്നാണ്.
തന്റെ ക്യാച്ച് കൈവിട്ടതല്ല മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും മാര്‍ക്കസ് സ്റ്റോയിനിസ് റൗഫിനെതിരെ 17ാം ഓവറിലെ താരത്തിന്റെ ബാറ്റിംഗ് ആണ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചതെന്നും വെയിഡ് പറഞ്ഞു.

നേരിട്ട ആദ്യ പന്ത് തന്നെ ഷദബ് ഖാനെ സിക്സര്‍ പറത്തിയ സ്റ്റോയിനിസിന്റെ ആത്മവിശ്വാസവും താരം അവസാനം വരെ ബാറ്റ് ചെയ്തതതും ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും വെയിഡ് വ്യക്തമാക്കി.
 
					












