അഫ്ഗാനിസ്താനെ അനായാസം തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ എത്തി. അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനൽ ആണിത്. ഇന്ന് അഫ്ഗാനെ വെറും 56ൽ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 10ആം ഓവറിലേക്ക് കളി വിജയിച്ചു. ആകെ ഒരു വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 29 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 23 റൺസ് എടുത്ത മാക്രവും പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി. ആകെ ഡി കോക്കിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്.
ഓസ്ട്രേലിയയെ അട്ടിമറിച്ചും ബംഗ്ലാദേശിനെ അവസാന മത്സരത്തിൽ ത്രില്ലറിൽ പരാജയപ്പെടുത്തിയും സെമിയിലെത്തിയ അഫ്ഗാൻ ടീമിന് ഇന്ന് പൊരുതാൻ പോലും ആയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 11.5 ഓവറിൽ 56 റൺസ് നേടിയപ്പോളേക്കും അവർ ഓള്‍ഔട്ട് ആകുകയായിരുന്നു.
10 റൺസ് നേടിയ അസ്മത്തുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും മാര്‍ക്കോ ജാന്‍സനും മൂന്ന് പോയിന്റ് നേടിയപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും 2 വീതം വിക്കറ്റ് നേടി. ഇനി ഇംഗ്ലണ്ട് ഇന്ത്യ സെമി ഫൈനലിലെ വിജയികളെ ആകും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.