ആക്രമിച്ചു തുടക്കം പിന്നെ പതറി, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 163 റൺസ്

Newsroom

ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കക്ക് 163/6 റൺസ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെയും മില്ലറിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക പവർ പ്ലേയിൽ 63 റൺസ് എടുത്തിരുന്നു. പിന്നീടാണ് അവരുടെ സ്കോറിംഗ് വേഗത കുറഞ്ഞത്.

Picsart 24 06 21 21 39 48 901

ഡി കോക്ക് 38 പന്തിൽ നിന്ന് 65 റൺസ് എടുത്തു. 4 സിക്സും 4 ഫോറും ഡി കോക്കിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. മില്ലർ അവസാനം 28 പന്തിൽ 43 റൺസും എടുത്തു. 2 സിക്സും 4 ഫോറും മില്ലർ അടിച്ചു. 8 റൺസ് എടുത്ത ക്ലാസൻ, 1 റൺ എടുത്ത മാക്രം എന്നിവർ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ആർച്ചർ 3 വിക്കറ്റും ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.