ദൂബെ പുറത്തേക്ക്? സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്കായി കളിക്കും എന്ന് റിപ്പോർട്ട്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്ക് ആയി ലോകകപ്പ് അരങ്ങേറ്റം നടത്തുമെന്ന് സൂചന. ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ്. സഞ്ജു ദൂബെയ്ക്ക് പകരം ഇന്ന് ആദ്യ ഇലവനിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യയുടെ അവസാന പരിശീലന സെഷനിൽ സഞ്ജു സാംസൺ രോഹിത് ശർമ്മയ്ക്ക് ഒപ്പം ദീർഘനേരം ബാറ്റു ചെയ്യുകയും പരിശീലനം നടത്തുകയും ചെയ്തു. ഇത് സഞ്ജുവിനെ ഇന്ന് കളിപ്പിക്കും എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

സഞ്ജു സാംസൺ 24 06 21 19 20 17 805

സഞ്ജു സാംസൺ കളിക്കുക ആണെങ്കിൽ ദൂബെ ആകും പുറത്ത് പോവുക. ദൂബെ ആണ് ഇതുവരെ ഇന്ത്യക്ക് ആയി കളിച്ചത്. ദൂബെ ബാറ്റു കൊണ്ട് ഫോമിലേക്ക് ഉയർന്നിരുന്നില്ല. ആകെ ഒരു മത്സരത്തിൽ ആണ് ബൗൾ ചെയ്തത്. അന്ന് ബൗൾ കൊണ്ടും തിളങ്ങിയിരുന്നില്ല. ബംഗ്ലാദേശിന് എതിരായ മത്സരം പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമായും ഇന്ത്യ കാണുന്നു.

സഞ്ജു കളിക്കുക ആണെങ്കിൽ അത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാന നിമിഷമാകും. സഞ്ജുവിന് അവസരം നൽകാത്തതിൽ വലിയ വിമർശനങ്ങൾ ടീമിനെതിരെ ഉയരുന്നുണ്ടായിരുന്നു. അവസരം കിട്ടുക ആണെങ്കിൽ സഞ്ജു ആ അവസരം മുതലാക്കണം എന്നാകും മലയാളികളും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും ആഗ്രഹിക്കുന്നത്.