ബുമ്രയുടെ മികവ് എന്താണെന്ന് അറിയാം, അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം – രോഹിത്

Newsroom

അഫ്ഗാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പിയായ ബുമ്രയെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബുംറയുടെ ക്ലാസും അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്കറിയാം എന്നും അദ്ദേഹത്തെ സമർത്ഥമായി ഉപയോഗിക്കുന്നത് ആണ് പ്രധാനം എന്നും രോഹിത് പറഞ്ഞു.

ബുമ്ര 24 06 20 23 25 41 618

ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുംറ തയ്യാറാണ്, വർഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നു. രോഹിത് ശർമ്മ പറഞ്ഞു. ജസ്പ്രീത് ബുംറ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബുമ്രയെ മാത്രമല്ല നല്ല സംഭാവന ചെയ്ത സൂര്യകുമാർ, ഹാർദിക് എന്നിവരെയും രോഹിത് പ്രശംസിച്ചു.

“എല്ലാവരും വന്ന് അവരുടെ ജോലി ചെയ്തു, അത് നിർണായകമാണ്,. സ്കൈ (സൂര്യകുമാർ) ഹാർദിക്കിൻ്റെ കൂട്ടുകെട്ട് ആ സമയത്ത് നിർണായകമായിരുന്നു, ആഴത്തിൽ ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരാളെ ആവശ്യമായിരുന്നു,” രോഹിത് പറഞ്ഞു.