അഫ്ഗാനിസ്താൻ നിസ്സാരമായി കാണേണ്ട ഒരു ടീമല്ല – ദ്രാവിഡ്

Newsroom

Picsart 24 06 20 08 20 53 062
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്താൻ ടീമിനെ ചെറുതായി കാണുന്നില്ല എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ന് ലോകകപ്പ് സൂപ്പർ 8ൽ അഫ്ഗാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതുവരെ ഒരു T20Iയിലും ഇന്ത്യയെ അഫ്ഗാൻ തോൽപ്പിച്ചിട്ടില്ല എങ്കിലും അവർ ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമാണെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.

Afghanistan

“ഞങ്ങൾക്ക് തോന്നുന്നു, ഞങ്ങൾ ഈ മത്സരത്തിന് തയ്യാറാണ് എന്ന്. ഈ ഫോർമാറ്റിൽ അപകടകരമായ ടീമാണ് അഫ്ഗാനിസ്ഥാൻ. ഈ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തത്. അവർക്ക് ധാരാളം അന്താരാഷ്ട്ര അനുഭവങ്ങൾ ഉണ്ടായിരിക്കില്ല, പക്ഷേ അവരുടെ ചില കളിക്കാർ ടി20 ലീഗുകളിൽ പതിവായി കളിക്കുന്നു.” ദ്രാവിഡ് പറയുന്നു.

“വാസ്തവത്തിൽ, നമ്മുടെ ചില കളിക്കാർ ചെയ്യുന്നതിനേക്കാൾ കൂടുതൽ അവർ ടി20 കളിക്കിന്നു. അവരിൽ പലരും അവരുടെ ഐപിഎൽ ടീമുകളിലും മറ്റ് ടീമുകളിലും വളരെ പ്രമുഖരായ താരങ്ങളാണ്”. ദ്രാവിഡ് അഫ്ഗാനിസ്ഥാനെക്കുറിച്ച് പറഞ്ഞു.

“തീർച്ചയായും, ഈ ഫോർമാറ്റിൽ, അവർ നിസ്സാരമായി കാണേണ്ട ഒരു ടീമല്ല, അവർ സൂപ്പർ 8-ലെത്താൻ അർഹരാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.